Live TV/Radio

സിറിയയെ അക്രമിച്ചാല്‍ ഒബാമയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

 
ബെയ്‌റൂട്ട്: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് അസ്ഥി മരവിപ്പിക്കുന്ന ഭീഷണി. അമേരിക്കയോ സഖ്യകക്ഷികളോ സിറിയയെ ആക്രമിച്ചാല്‍ ഒബാമയുടെ മകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഘം ചെയ്യുമെന്നാണ് ഭീഷണി. ഇറാനിലെ പ്രവിശ്യാ ഗവര്‍ണര്‍മാരിലൊരാളായ അലി റെസ ഫോര്‍ഗാനിയാണ് ഒബാമയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അമേരിക്കയും കൂട്ടാളികളും സിറിയയെ ഏത് നിമിഷവും ആക്രമിച്ചേക്കുമെന്ന സാഹചര്യം നിലനില്‍ക്കേയാണ് പടിഞ്ഞാറന്‍ ഇറാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയത്.
'ഒബാമ സിറിയയെ ആക്രമിക്കാനുളള മണ്ടത്തരം കാണിക്കില്ലെന്നാണ് കരുതുന്നത്. ആക്രമിച്ചാല്‍ ഒബാമയുടെ പെണ്‍മക്കളിലൊരാളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യും. മത്രമല്ല, അമേരിക്ക വലിയ വിലനല്‍കേണ്ടി വരികയും ചെയ്യും. ഭീകരാക്രമണത്തിന്റെ പരമ്പരതന്നെ അമേരിക്ക സാക്ഷ്യം വഹിക്കും.Obama
 

COMMENT





Copyright (c) malayalanad.com all rights reserved.